കോലായി ചര്‍ച്ച
ചെങ്ങര: ദഅ്വ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ആസാദീ സ്ക്വയറില്‍ ‘പൗരത്വ ഭേദഗതി നിയമത്തിലെ കാണാപ്പുറങ്ങള്‍’ വിഷയത്തില്‍ കോലായി ചര്‍ച്ച സംഘടിപ്പിച്ചു. അഡ്വ. വി പി വിപിന്‍ നാഥ് ക്ലാസ്സെടുത്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി മുഹ്സിന് തൃപ്പനച്ചി, കെ എ ലത്തീഫ്, ബാലകൃഷ്ണന് എളയൂര്‍, എം കെ മുഹമ്മദ് നദ്വി ബാക്കത്ത്, എം പി ഉമ്മര്‍ എളയൂര്‍, അസ്ലഹ് ചെങ്ങര ചര്‍ച്ചയില്‍ പങ്കടുത്തു. എം ഉണ്ണീന്‍ കുട്ടി മൗലവി, അബ്ദുന്നാസര്‍, എം മുജീബ് റഹ്മാന്, കെ കെ മുഹമ്മദലി ഹാജി, കെ എ ഗഫൂര്‍, അബ്ദുല്‍ഗഫൂര്‍ കാക്കീരി പ്രസംഗിച്ചു.
