16 Monday
September 2024
2024 September 16
1446 Rabie Al-Awwal 12

കൊലപാതകങ്ങള്‍ കൊണ്ട് എന്തു നേടാന്‍  – അബ്ദുല്‍ മുനീര്‍

ധാര്‍മികത എന്നതിനെ കുറിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണു. ഒരാളെ കൊലപ്പെടുത്തുക ധാര്‍മികതക്ക് എതിരാണെന്ന് എല്ലാവരും സമ്മതിക്കും മറ്റൊരാളുടെ ജീവനെടുക്കാന്‍ അവകാശം ഭരണ കൂടങ്ങള്‍ക്ക് മാത്രമാണ്. അതും ഒരാളുടെ മേല്‍ ചാര്‍ത്തിയിട്ടുള്ള കുറ്റം തെയിക്കപ്പെട്ടതിനു ശേഷം മാത്രവും. എന്നിട്ടും നാട്ടില്‍ കൊലപാതകങ്ങള്‍ തടവില്ലാതെ നടക്കുന്നു. ഇത് അവസാനത്തേത് ആകണമെന്ന് നാം ആഗ്രഹിക്കുന്നു. അതല്ല വാസ്തവത്തില്‍ നടക്കുന്നതും.
കേരളം പോലെ പ്രബുദ്ധരായ ജനം താമസിക്കുന്ന സംസ്ഥാനത്ത് പോലും കൊല ഒരു സാമൂഹിക വിഷയമായി മാറിയിരിക്കുന്നു. കണ്ണുനീര്‍ അവസാനിക്കാത്ത അമ്മരാരുടെയും മക്കളുടെയും ഭാര്യമാരുടെയും ചിത്രങ്ങള്‍ കണ്ടു നമ്മുടെ മനസ്സുകള്‍ മരവിച്ചിരിക്കുന്നു. മനുഷ്യ ജീവനെ ആദരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കൊല അവസാനിക്കില്ല എന്നുറപ്പാണ്. സ്വന്തക്കാരെ തന്റെ ജിവിത ആസ്വാദനത്തിനായി കൊന്നൂ തീര്‍ത്ത ഒരു സ്ത്രീയുടെ വാര്‍ത്ത നാം വായിച്ചു കൊണ്ടിരിക്കുന്നു. ഇന്നും കേരളത്തില്‍ മറ്റൊരു കൊല നടന്നു. അതൊരു രാഷ്ട്രീയ കൊലയെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്തായാലും അവസാനിക്കുന്നത് ഒരു ജീവനാണ്. അതിലൂടെ ചില കുടുമ്പങ്ങള്‍ ജീവിത കാലം മുഴുവന്‍ കരഞ്ഞു തീര്‍ക്കണം.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x