കൊടക്കാടന്‍ മുഹമ്മദലി ഹാജി
മഞ്ചേരി: പ്രദേശത്തെ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാടന്‍ മുഹമ്മദലി ഹാജി (81) നിര്യാതനായി. മുജാഹിദ് പ്രസ്ഥാനത്തിന്റെയും മുസ്‌ലിംലീഗിന്റെയും മഞ്ചേരിയിലെ മുന്നണി പോരാളിയായിരുന്നു. ചെറുപ്പം തൊട്ടേ പൊതുപ്രവര്‍ത്തനം ആദര്‍ശമായി സ്വീകരിച്ച അദ്ദേഹം, ഒരേസമയം നേതാവും അനുയായിയുമായി പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകര്‍ന്നു. ഭൗതികസ്ഥാനമാനങ്ങളില്‍ കണ്ണ് വെക്കാത്ത അപൂര്‍വ്വ രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു മുഹമ്മദലി ഹാജി. ഭാര്യയും രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമടങ്ങിയതാണ് അദ്ദേഹത്തിന്റെ ആദര്‍ശ കുടുംബം. പി വി അബ്ദുല്‍വഹാബ് എം പി ഭാര്യാ സഹോദരനാണ്. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈ.പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മേലാക്കം മുജാഹിദ് പള്ളി, മഞ്ചേരി ഇസ്‌ലാഹീ കാംപസ്, ഐ എം ബി, പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റി എന്നിവയുടെ സ്ഥാപകമെമ്പറും ജീവനാഡിയുമായിരുന്നു. മുസ്‌ലിംലീഗ് മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലുാം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മരിക്കുമ്പോള്‍ മഞ്ചേരി മദീനാ മസ്ജിദ് ട്രസ്റ്റിയായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കിക്കൊടുക്കട്ടെ. (ആമീന്‍)കെ എം ഹുസൈന്‍ മഞ്ചേരി