കേരള മുസ്ലിം രാഷ്ട്രീയ നവോത്ഥാനം ചരിത്രത്തെ ഉള്‍ക്കൊള്ളണം: ഐ എസ് എം
കേരള മുസ്ലിം രാഷ്ട്രീയ നവോത്ഥാനം ചരിത്രം, വര്‍ത്തമാനം, പുതുകാലം’ വിഷയത്തില്‍ ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി തിരൂരില്‍ സംഘടിപ്പിച്ച പ്രീ കൊളോക്കിയം പ്രൊഫ. എ പി അബ്ദുല്‍വഹാബ് ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: ചരിത്രത്തിന്റെ ആവര്‍ത്തനത്തെയും പുതിയ കാലത്തിന്റെ വര്‍ത്തമാനത്തെയും ഉള്‍ക്കൊണ്ട് കേരള മുസ്ലിം രാഷ്ട്രീയം നവോത്ഥാനത്തിന്റെ പുതിയ അര്‍ഥങ്ങള്‍ തേടേണ്ടതുണ്ടെന്ന് ‘കേരള മുസ്ലിം രാഷ്ട്രീയ നവോത്ഥാനം ചരിത്രം, വര്‍ത്തമാനം, പുതുകാലം’ വിഷയത്തില്‍ ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി തിരൂരില്‍ സംഘടിപ്പിച്ച പ്രീ കൊളോക്കിയം അഭിപ്രായപ്പെട്ടു.
മുഖ്യധാര രാഷ്ട്രീയത്തിലും നവോത്ഥാന സംരംഭങ്ങളിലും ചര്‍ച്ച ചെയ്യപ്പെട്ടതും സ്വാതന്ത്ര്യസമര ചരിത്രത്തെ വികലമായി ചിത്രീകരിച്ച് മുസ്ലിം രാഷ്ട്രീയ നവോത്ഥാനത്തെ മതത്തിന്റെ മാത്രം ചട്ടക്കൂടില്‍ ഒതുക്കാനുള്ള പുതിയ ശ്രമങ്ങളെ തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചര്‍ച്ചാവേദിയില്‍ പ്രൊഫ. എ പി അബ്ദുല്‍വഹാബ്, ഉസ്മാന് താമരത്ത്, മുനീബ് കാരക്കുന്ന്, വി ആര് അനൂപ്, എ പി അഹമ്മദ്, ഡോ. ജാബിര്‍ അമാനി പങ്കെടുത്തു. ആസിഫലി കണ്ണൂര്‍ മോഡറേറ്ററായി. അബ്ദുല്‍കരീം എഞ്ചിനീയര്‍, ആബിദ് മദനി, ഷരീഫ് പാറയില്‍, കരീം പുത്തന്‍തെരു, ഐ വി അബ്ദുല്‍ജലീല്‍, റാഫി കുന്നുംപുറം, ഷാനവാസ് പറവന്നൂര്‍, ഷരീഫ് കോട്ടക്കല്‍, ഹഖ് വെട്ടം, ഖയ്യും കുറ്റിപ്പുറം, അറഫാത്ത് പറവണ്ണ, കലാം ചേളാരി, യൂനുസ് മയ്യേരി, റഫീഖ് വളയംംകുളം, സഹീര്‍ വെട്ടം, ഡോ. റജുല് ഷാനിസ്, ടി വി ജലീല്‍, മുനീര്‍ ചെമ്പ്ര പ്രസംഗിച്ചു.
