കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സംവരണം ഉറപ്പുവരുത്തണം: ഐ എസ് എം
ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യുട്ടീവ് സംഗമം കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലെ മുഴുവന്‍ സീറ്റുകളിലും സംവരണം ഉറപ്പു വരുത്തണമെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യുട്ടീവ് സംഗമം ആവശ്യപ്പെട്ടു. സംഗമം കെ എന്‍ എം ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് എ പി റാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷരീഫ് കോട്ടക്കല്‍ പ്രവര്ത്ത പദ്ധതികള്‍ അവതരിപ്പിച്ചു. ജനുവരിയില്‍ കോട്ടക്കലില്‍ നടക്കുന്ന അന്താരാഷ്ട്ര കൊളോക്കിയം വിജയിപ്പിക്കാന്‍ രൂപരേഖ തയാറാക്കി. കരീം കെ പുരം, ടി കെ എന്‍ നാസര്‍, ഐ വി ജലീല്‍, ഷാനവാസ് പവന്നൂര്‍, യൂനസ് മയ്യേരി, ജലീല്ബിന് അലി, ഹബീബ് നീരോല്‍പാലം, ഡോ. റജുല് ഷാനിസ്, ഖയ്യും കുറ്റിപ്പുറം, അറഫാത്ത് പറവണ്ണ, മജീദ് രണ്ടത്താണി, ടി കെ എന്‍ ഹാരിസ്, പി പി ആദില്‍ പ്രസംഗിച്ചു. ഡോ. സുഫിയാന് അബ്ദുസ്സത്താര്‍, എന്‍ ഫയാസ്, മുനീര്‍ ചെമ്പ്ര, മുബാറക്ക് മൂഴിക്കല്‍, ആബിദ് താനാളൂര്‍, മഹ്മൂദ് വെളിയങ്കോട്, താഹിര്‍ നഖാഷ് യൂണിവേഴ്സിറ്റി, സാക്കിത് ചങ്ങരംകുളം, എന്‍ എ ഇസ്മായില്‍, ടി നിയാസ്, എന്‍ കെ റാഷിദ്, ജാഫര്‍ അഞ്ചുടി, സയ്യിദ് ഉമര്‍ തങ്ങള്‍, സി കെ റിയാസ്, സി പി ഹാരിസ് ചര്‍ച്ചയില്‍ പങ്കെടുത്തു.
