14 Tuesday
July 2026
2026 July 14
1448 Mouharrem 28

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള ശ്രമം ചെറുക്കണം: ഐ എസ് എം

ഐഎസ്എം ഇസ്‌ലാഹീ സമ്മിറ്റ് മഞ്ചേരിയില്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി അബ്ദുല്‍അലി മദനി ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: ദശാബ്ദങ്ങള്‍ നീണ്ടുനിന്ന സാംസ്‌കാരിക പോരാട്ടങ്ങളിലൂടെ നേരിടുന്ന കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ     തകര്‍ത്തെറിയാനുള്ള വര്‍ഗീയ ശക്തികളുടെ ദുഷ്ടലാക്കിനെ കേരളീയ സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കണമെന്ന് ഐ എസ് എം ഇസ്‌ലാഹീ സമ്മിറ്റ് അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളുടെ മറപിടിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാനിറങ്ങിത്തിരിച്ചവരെ പ്രബുദ്ധ കേരളം തിരിച്ചറിയണമെ ന്നും വര്‍ഗീയ തീവ്രവാദ ശക്തികളെ  ആരാധനാലയങ്ങളില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ വിശ്വാസികള്‍ ആര്‍ജ്ജവം കാണിക്കണമെന്നും ഐ എസ് എം ആഹ്വാനം ചെയ്തു.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച് സാമുദായിക സംഘടനകള്‍ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നത് കേരളത്തിന്റെ രാഷ്ട്രീയ  സംസ്‌കാരത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇതൊരിക്കലും വകവൈച്ചു കൊടുക്കാവതല്ലെന്നും സമ്മിറ്റ് വ്യക്തമാക്കി. ഓപ്പണ്‍ സമ്മിറ്റ് കെ എന്‍ എം ജനറല്‍ സെക്രട്ടറി അബ്ദുല്‍അലി മദനി ഉദ്ഘാടനം ചെയ്തു. ടി ടി ഫിറോസ് അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. ജാബിര്‍ അമാനി, പി എം എ സമദ്, അലി മദനി മൊറയൂര്‍, റിഹാസ് പുലാമന്തോള്‍, അമീര്‍ സ്വലാഹി, എം അഹ്മദ് കുട്ടി മദനി വിഷയാവതരണം നടത്തി. അബ്ദുല്‍  കരീം വല്ലാഞ്ചിറ, യൂപി ശിഹാബുദ്ദീന്‍ അന്‍സാരി, ജൗഹര്‍ അയനിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
യൂത്ത് സമ്മിറ്റ് കെഎന്‍എം ജില്ലാ വൈസ് പ്രസിഡന്റ് അലി പത്തനാപുരം ഉദ്ഘാടനം ചെയ്തു. ടി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, ജാബിര്‍ വാഴക്കാട്, ഗഫൂര്‍ സ്വലാഹി, നജ്മുദ്ദീന്‍ വഴിക്കടവ്, മുജീബ് ചെങ്ങര പ്രസംഗിച്ചു
Back to Top