30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

കെ എന്‍ എമ്മിന് (മര്‍കസുദ്ദഅ്‌വ) പുതിയ നേതൃത്വം

ഡോ. ഇ കെ അഹമ്മദ് കുട്ടി പ്രസിഡന്റ് , സി പി ഉമര്‍സുല്ലമി ജനറല്‍ സെക്രട്ടറി, ഡോ. കെ അബ്‌ദുറഹ്‌മാൻ ട്രഷറര്‍
കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാദിഹീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റായി ഡോ. ഇ കെ അഹമ്മദ് കുട്ടിയെയും ജന.സെക്രട്ടറിയായി സി പി ഉമര്‍ സുല്ലമിയെയും ട്രഷററായി ഡോ. കെ അബ്‌ദുറഹ്‌മാനെയും തെരഞ്ഞെടുത്തു പി അബ്ദുല്‍അലി മദനി, കെ അബൂബക്കര്‍ മൗലവി, അഡ്വ. മൊയ്തീന്‍ കുട്ടി. അഡ്വ. പി മുഹമ്മദ് ഹനീഫ, അഡ്വ. കുഞ്ഞഹമ്മദ്, എം എം ബഷീര്‍ മദനി, പ്രഫ. ശംസുദ്ദീന്‍ പാലക്കോട് (വൈ.പ്രസിഡന്റ്), എം അഹമ്മദ് കുട്ടി മദനി, സി അബ്ദുല്ലത്തീഫ്, പ്രൊഫ. കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ഐ പി അബ്ദുസ്സലാം, പി പി ഖാലിദ്, ഡോ. ജാബിര്‍ അമാനി, കെ എല്‍ പി ഹാരിസ് (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. കെ പി മുഹമ്മദ് കല്‍പറ്റ, പി സുഹൈല്‍ സാബിര്‍, ഇസ്മാഈല്‍ കരിയാട് യു പി യഹ്‌യാഖാന്‍, ഫൈസല്‍ നന്മണ്ട, കെ എ സുബൈര്‍ ആലപ്പുഴ, വി മുഹമ്മദ് സുല്ലമി, നാസറുദ്ദീന്‍ ഫാറൂഖി, കെ എം കുഞ്ഞമ്മദ് മദനി, അബ്ദുസ്സലാം പുത്തൂര്‍ എന്നിവര്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. കോഴിക്കോട് നടന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനമാണ് സംഘടനയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. കെ ജെ യു പ്രസിഡന്റ് എ അബ്ദുല്‍ഹമീദ് മദീനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
Back to Top