കെ എന്‍ എം ഹദീസ് സമ്മേളനംസംഘാടക സമിതി രൂപീകരിച്ചു
കണ്ണൂര്‍: കെ എന്‍ എം (മര്‍കസുദ്ദഅ്വ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15-ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ഹദീസ് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് (മുഖ്യരക്ഷാധികാരി), ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ (ചെയര്മാന്) ജില്ല സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി (ജനറല്‍ കണ്‍വീനര്‍), ബാണോത്ത് അബൂബക്കര്‍ ഹാജി, ടി മുഹമ്മദ് നജീബ് (സാമ്പത്തികം), ഹുമയൂണ്‍ കബീര്‍ ഫാറൂഖി, അബ്ദുല്‍ജലീല്‍ ഒതായി (പ്രോഗ്രാം), ഫൈസല്‍ ചക്കരക്കല്‍, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി (പബഌസിറ്റി), അശ്രഫ് മമ്പറം, സാദിഖ് മാട്ടൂല്‍ (ഫുഡ് & വളണ്ടിയര്‍). കെ അബ്ദുല്‍മജീദ്, റമീസ് പാറാല്‍, പി ടി പി മുസ്തഫ (പ്രസ്സ് ആന്റ് ഇന്‍ഫര്‍മേഷന്‍) എന്നിവരാണ് ഭാരവാഹികള്‍. കണ്ണൂര്‍ സലഫി ദഅവ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ പാലക്കോട്, സി സി ശക്കീര്‍ ഫാറൂഖി, അശ്രഫ് മമ്പറം, കെ അബ്ദുല്‍മജീദ്, പി ടി പി മുസ്തഫ, കെ സെയ്ദ് പ്രസംഗിച്ചു.
