1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കെ എന്‍ എം റൂട്ട് കണ്‍വന്‍ഷന്‍

കൊട്ടപ്പുറം: സമൂഹത്തില്‍ അവരവരുടെ അടയളപ്പെടുത്തലുകള്‍ നടത്തി എല്ലാവരും സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കൊട്ടപ്പുറം ശാഖ റൂട്ട് പരിപാടി ആവശ്യപ്പെട്ടു. ഡോ. ലബീദ് അരീക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റശീദ് ഉഗ്രപുരം, ഒ അഹമ്മദ് സഗീര്‍, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, എം കെ അഹമ്മദ് കുട്ടി പ്രസംഗിച്ചു.

കോഴിക്കോട്: വെള്ളയില്‍ ഏരിയ കെ എന്‍ എം റൂട്ട് കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ടി പി ഹുസൈന്‍ കോയ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, സിദ്ദീഖലി, അബ്ബാസ് തോപ്പയില്‍, നജീബ് അശോകപുരം, അബ്ദുല്‍ വാഹിദ് പുതിയകടവ്, സഫ്‌വാന്‍ വെള്ളയില്‍, അസ്‌കര്‍ കുണ്ടുങ്ങല്‍, സീനത്ത് പുതിയകടവ്, ആമിന വെള്ളയില്‍, സൗദ വെള്ളയില്‍ പ്രസംഗിച്ചു. വെളിച്ചം പഠിതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Back to Top