കെ എന്‍ എം മണ്ഡലം കണ്വന്ഷന്
വണ്ടൂര്‍: ദില്ലി കലാപത്തിലെ കുറ്റവാളികളെയും കലാപത്തിന് ആഹ്വാനം ചെയ്തവരെയും പ്രതിചേര്‍ത്ത് സമഗ്ര അന്വേഷണം വേണമെന്ന് കെ എന്‍ എം മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ അയനിക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുസലാം മദനി അധ്യക്ഷത വഹിച്ചു. കുഞ്ഞുട്ടി മാസ്റ്റര്‍, ഷൗക്കത്തലി, വി ശംസാലി, സാദത്തലി, ഫിറോസ്, നാസര്‍ സ്വലാഹി പ്രസംഗിച്ചു.
