കെ എന്‍ എം നേതൃസംഗമം
പഴയങ്ങാടി: തളിപ്പറമ്പ് മണ്ഡലം കെ എന്‍ എം (മര്‍കസുദ്ദഅ്വ) നേതൃസംഗമം ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി വി മഹമൂദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ കെ എം കുഞ്ഞമ്മദ്, അബ്ദുല്‍ ഖാദര്‍ കടവനാട്, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, പി ടി പി മുസ്തഫ, പി സാദിഖ്, കെ കെ പി അബ്ദുല്ല, വി സുലൈമാന്‍, മൊയ്തു ഏഴോം പ്രസംഗിച്ചു. സി ഐ ഇ ആര് ടാലന്റ് പരീക്ഷയില്‍ ജില്ലയിലെ അവാര്‍ഡ് ജേതാവായ കെ കെ ഹസ്റ നൗഷാദിന്നുള്ള അവാര്‍ഡ് പി സുഹൈല്‍ സാബിര്‍ സമ്മാനിച്ചു.
