8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കെമിസ്ട്രി ലാബില്‍ നിര്‍മിച്ചത് മാരക മയക്കുമരുന്ന് യുനിവേഴ്‌സിറ്റി പ്രഫസര്‍മാര്‍ അറസ്റ്റില്‍

യൂനിവേഴ്‌സിറ്റി കെമിസ്ട്രി ലാബില്‍ മാരക മയക്കുമരുന്നായ മെത്താംഫീറ്റമിന്‍ ഉല്‍പാദിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രഫസര്‍മാര്‍ അറസ്റ്റില്‍. അമേരിക്കയിലെ ഹെന്‍ഡേഴ്‌സണ്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലാണ് സംഭവം. ടെറി ഡേവിഡ് ബെറ്റ്‌മെന്‍, ബ്രാന്‍ഡ്‌ലി അലന്‍ റൗലന്‍ഡ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
യൂനിവേഴ്‌സിറ്റി സയന്‍സ് സെന്ററിലെ ലാബില്‍ നിന്ന് അസാധാരണമായ ഗന്ധം അനുഭവപ്പെട്ടതോടെയാണ് സംശയമുയര്‍ന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ നിന്ന് മെത്താംഫീറ്റമിന്‍ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം പ്രഫസര്‍മാര്‍ ഇരുവരും അവധിയില്‍ പ്രവേശിച്ചിരുന്നു.
വിശദമായ അന്വേഷണത്തിലാണ് മെത്താംഫീറ്റമിന്‍ ഉല്‍പാദനം വെളിപ്പെട്ടത്. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുന്നുണ്ടെന്നും യൂനിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.
യു ജി റിസര്‍ച്ച് ഡയറക്ടര്‍ കൂടിയായ ഡേവിഡ് ബെറ്റ്‌മെന്‍ 10 വര്‍ഷമായി ഇവിടെ അധ്യാപകനാണ്. 2014 മുതല്‍ കെമിസ്ട്രി അസോസിയേറ്റ് പ്രഫസറാണ് അലന്‍ റൗലന്‍ഡ്.
മാരക മയക്കുമരുന്നായ മെത്താംഫീറ്റമിന്‍ നിര്‍മിക്കുന്നത് അമേരിക്കയില്‍ 40 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ഉപയോഗിച്ചാല്‍ 20 വര്‍ഷം വരെയും തടവിന് വിധിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x