കുവൈത്ത് ഇസ്ലാഹി സെന്റര്‍ കണ്വന്ഷന്
കുവൈത്ത്: ഡല്‍ഹി കലാപത്തെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കണ്വന്ഷന് അഭിപ്രായപ്പെട്ടു. വൈ.പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മദനി, മുഹമ്മദ് ബേബി, നാസര്‍ മുട്ടില്‍, മുഹമ്മദ് അരിപ്ര, അന്‍വര്‍ സാദത്ത്, മനാഫ് മാത്തോട്ടം, റാഫി കതിരൂര്‍, അയൂബ് ഖാന് മാങ്കാവ്, താജുദ്ദീന് നന്തി പ്രസംഗിച്ചു.
