കുവൈത്ത് ഇസ്ലാഹി സെന്റര്‍ റിപ്പബ്ലിക് ദിന സംഗമം
കുവൈത്ത് ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സംഗമത്തില്‍ അഷ്റഫ് മേപ്പയൂര്‍ പ്രസംഗിക്കുന്നു
കുവൈത്ത്: മൂല്യാധിഷ്ഠിത ജനാധിപത്യ നിയമ വ്യവസ്ഥയില്‍ മതേതരത്വം കപട ദേശീയതയാല്‍ വികലമാക്കപ്പെടുന്നുവെന്ന് കുവൈത്ത് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി സാല്‍മിയ ഇസ്ലാഹി സെന്ററില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനം സംഗമം സൂചിപ്പിച്ചു. ‘മതേതരത്വം ദേശീയത’ വിഷയത്തില്‍ അഷ്റഫ് മേപ്പയൂര്‍, സയ്യിദ് അബ്ദുറഹിമാന് തങ്ങള്‍ പ്രഭാഷണം നടത്തി. ഐ ഐ സി പ്രസിഡന്റ് ഇബ്റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. പ്രമുഖ ആക്ടിവിസ്റ്റ് മുബാറക് കാമ്പറത്ത്, കെ എം സി സി കേന്ദ്ര ഭാരവാഹി ബഷീര്‍ ബാത്ത, ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ബഷീര്‍ പാനായികുളം പ്രസംഗിച്ചു. ഇയാസ് എറണാകുളം കവിത ആലപിച്ചു.
