കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരായ മുജീബുര്‍റഹ്മാന്‍ സുല്ലമിക്കും ഹൈദര്‍ പാഴേരിക്കും ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ക്ലാസെടുത്തു. സെന്റര്‍ പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി, സെക്രട്ടറി സിദ്ദീഖ് മദനി, അന്‍വര്‍ സാദത്ത്, സയ്യിദ് അബ്ദുറഹിമാന്‍, ഫിറോസ് ചുങ്കത്തറ, നജീബ് സ്വലാഹി, മുഹമ്മദ് റാഫി കതിരൂര്‍, ശുഐബ് തിക്കോടി, ശരീഫ് മണ്ണാര്‍ക്കാട്, ശമീമുല്ല സലഫി, മനാഫ് മാത്തോട്ടം, യൂനുസ് സലീം, എന്‍ കെ റഹീം, അയ്യൂബ് ഖാന്‍, അബ്ദുന്നാസര്‍ മുട്ടില്‍ പ്രസംഗിച്ചു.