1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍  ലീഫ് ശില്‍പശാല

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ലീഫ് ശില്‍പശാല കെ എന്‍ എം സെക്രട്ടറി അബ്ദുറഹീം ഖുബ ഉദ്ഘാടനം ചെയ്യുന്നു.
കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ‘ലീഫ്’ സംഘടനാ ശില്‍പശാല പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇഫ്താറോടെ ആരംഭിച്ച് അത്താഴത്തോടെയാണ് ശില്‍പശാല സമാപിച്ചത്. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ഖുബ ഉദ്ഘാടനം ചെയ്തു. ഐ ഐ സി വൈസ് സയ്യിദ് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. അന്‍വര്‍ സാദത്ത്, ഫിറോസ് ചുങ്കത്തറ, അയ്യൂബ് ഖാന്‍, ഷാനിബ് വടകര വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, ജന.സെക്രട്ടറി സിദ്ദീഖ് മദനി, അബ്ദുല്‍അസീസ് സലഫി, ഉമ്മര്‍കുട്ടി, യൂനുസ് സലീം, മനാഫ് മാത്തോട്ടം പ്രസംഗിച്ചു. തറാവീഹ് നമസ്‌കാരത്തിന് ഹാഫിദ് നിഹാല്‍ അബ്ദുറഷീദ്, സയ്യിദ് റാസ്, ഹാഷില്‍ യൂനുസ്, സയ്യിദ് അബ്ദുറഹിമാന്‍ നേതൃത്വം നല്‍കി
Back to Top