കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ കൗണ്‍സില്‍ കോണ്‍ക്ലേവ്
കുവൈത്ത് സിറ്റി: ജാതിമത ഭേദങ്ങള്‍ക്കതീതമായ ഒത്തൊരുമയുടെയും ചെറുത്തു നില്‍പിന്റെയും സുന്ദര സ്മരണകള്‍ ദര്‍ശിക്കാന്‍ നമുക്ക് സാധിക്കുമെന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച കൗണ്‍സില്‍ കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു. ‘മതേതര ഇന്ത്യയിലെ മുസ്‌ലിം സ്വാധീനവും ചരിത്രവും ഭാവിയും’ വിഷയത്തില്‍ പി വി അബ്ദുല്‍ വഹാബും ‘ഇസ്‌ലാഹ് സമകാലിക വായന’ വിഷയത്തില്‍ അബ്ദുന്നാസര്‍ മുട്ടിലും സംസാരിച്ചു. വൈ.പ്രസിഡന്റ് അബ്ദുല്ലത്തീഫ് പേക്കാടന്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ്ഖാന്‍ മാങ്കാവ്, ജന. സെക്രട്ടറി അബ്ദുല്‍അസീസ് സലഫി, അബൂബക്കര്‍ പ്രസംഗിച്ചു.