7 Saturday
March 2026
2026 March 7
1447 Ramadân 18

കുവൈത്തില്‍ ശബാബ് വാരികയുടെ ഓണ്‍ലൈന്‍ പ്രചാരണം തുടങ്ങി

കുവൈത്തില്‍ ശബാബ് ഓണ്‍ലൈന്‍ ലോഞ്ചിംഗ് മുബാറക് കാമ്പറത്ത് നിര്‍വ്വഹിക്കുന്നു

കുവൈത്ത്: മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയായ ശബാബിന്റെ കുവൈത്ത് തല ഓണ്‍ലൈന്‍ ലോഞ്ചിംഗ് പ്രചരണോദ്ഘാടനം സോഷ്യല്‍ ആക്റ്റിവിസ്റ്റ് മുബാറക് കാമ്പറത്ത് മനാഫുദ്ദീന് നല്‍കി നിര്‍വ്വഹിച്ചു. എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍ മുഖ്യാതിഥിയായിരുന്നു. ഐ ഐ സി പ്രസിഡന്റ് ഇബ്‌റാഹിംകുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ദീഖ് മദനി, അന്‍വര്‍ സാദത്ത്, ഉമ്മര്‍കുട്ടി, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാന്‍ പ്രസംഗിച്ചു.

Back to Top