1 Tuesday
July 2025
2025 July 1
1447 Mouharrem 5

കുറ്റകൃത്യങ്ങളുടെ വൈകാരിക പരിസരം മുഹമ്മദ് നസീഫ്

ഒരാള്‍ ഒരു കുറ്റകൃത്യം ചെയ്യുന്നുണ്ടെങ്കില്‍ ഒന്നുകില്‍ അയാളിലെ കടുത്ത വൈകാരിക പ്രക്ഷോഭത്തിന് മുന്നില്‍ അയാള്‍ക്ക് ആത്മനിയന്ത്രണം കൈവിട്ടുപോയിട്ടാകാം. രണ്ട് സ്വാര്‍ത്ഥതയാവാം അല്ലെങ്കില്‍ പണത്തോടും സമ്പത്തിനോടും ആഡംബരജീവിതത്തോടുമുള്ള അത്യാഗ്രഹം. മൂന്ന് കാലങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന പകയോ വൈരാഗ്യമോ തീര്‍ക്കലാവാം.
കൂടത്തായി സീരിയല്‍ കൊലപാതകം നമ്മള്‍ കേള്‍ക്കുന്നത് ഇടിവെട്ടേറ്റപോലെ ഒരുതരം ഞെട്ടലോടെയാണ്. ഒരു കൊച്ചുകുഞ്ഞടക്കം അഞ്ചാറുപേരുടെ ജീവന്‍ വളരെ ആസൂത്രിതമായ നീക്കങ്ങളിലൂടെ നിര്‍ദാക്ഷിണ്യം അപഹരിച്ചെടുത്തിട്ട് വര്‍ഷങ്ങളായി ഒന്നുമറിയാത്ത പോലെ ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിക്കുന്ന ഒരു പെണ്ണ്. എന്നാല്‍ ചെയ്ത ക്രൂരകൃത്യം തെല്ലും അവളില്‍ മനസ്താപമേല്‍പ്പിച്ചിട്ടില്ല, അവളുടെയുള്ളില്‍ അല്പം പോലും പശ്ചാത്താപം ജനിപ്പിച്ചില്ല എന്നത് അങ്ങേയറ്റം ആശ്ചര്യജനകവും അവിശ്വസനീയവും തന്നെ.
ഇത്തരത്തില്‍ ദുരൂഹത നിറഞ്ഞ അരഡസന്‍ കൊലപാതകങ്ങ ള്‍ നടന്നിട്ട് ലോകം അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കില്‍ നമ്മള്‍ ഓര്‍ത്ത് നോക്കണം, ചുറ്റുപാടുകളെക്കുറിച്ചും അയല്‍വാസികളെകുറിച്ചും നമുക്കുണ്ടായിരുന്ന ജാഗ്രത അല്ലെങ്കില്‍ പ്രതിബദ്ധതയും ഉത്കണ്ഠയും നമ്മളില്‍ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയണോ എന്ന്. ഗൗരവപരമായി ചിന്തിക്കുന്നവര്‍ക്ക് ഇതൊക്കെ അപായ സൂചനയായിട്ട് തന്നെയാണ് കാണാന്‍ കഴിയൂ

Back to Top