കുടുംബ സംഗമം
കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി പൂനൂര് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച കുടുംബസംഗമം കെ എന്‍ എം മര്‍കസുദ്ദഅ്വ ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
പൂനൂര്: ‘പൗരത്വം ജന്മാവകാശമാണ്’ പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്വ കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി പൂനൂര് വ്യാപാര ഭവനില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
നൗഷാദ് കാക്കവയല്‍, കെ എം കുഞ്ഞമ്മദ് മദനി, പ്രഫ. വി അബ്ദുസ്സമദ്, പി കെ ഖാസിം, പി സി മുഹമ്മദ്, പി കെ ഷക്കീര്‍, എന്‍ അദീബ് അഹ്മദ്, കെ എം മുസ്തഫ, ജലീല്‍ കീഴൂര്‍, റഫീഖ് മേപ്പയൂര്‍, സ്വാലിഹ് മുഅ്മിന്, ഫാത്തി മ ചാലിക്കര, ഹന്ന ഉനൈസ്, എന്‍ അഹ്മദ്കുട്ടി, ടി എം ബഷീര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുസ്സലാം മുട്ടില്‍, ഇ വി അബ്ബാ സ് സുല്ലമി, നദ നസ്റീന്, ഒ എം അബ്ദുല്ലത്തീഫ് മദനി തുടങ്ങിയവര്‍ ക്ലാസെടുത്തു.
