കുടുംബസംഗമവും വെളിച്ചം അവാര്‍ഡ്ദാനവും
ആലുക്കല്‍: ശാഖ എം എസ് എം കുടുംബസംഗമവും വെളിച്ചം, ബാലവെളിച്ചം അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. വെളിച്ചം സംസ്ഥാന സമിതി ചെയര്മാന് എം പി അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. കെ സി തസ്ലീം അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ സുല്ലമി ക്ലാസ്സെടുത്തു. എം എസ് എം ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുറഷീദ് ഉഗ്രപുരം, ഫാസില്‍ ആലുക്കല്‍, കെ ഫഹീം, താഹ കമര്‍, ഹാറൂന്‍ സിദ്ദീഖ്, ഉബൈദുല്ല, കെ ഫവാസ്, വി.സി മുഷീറലി, കെ അനീസ്, കെ അസ്ഹറുദ്ദീന്, പി പി ഹനീന്, നിഹാല്‍, നസ്മല്‍, അശ്റഫ്, അലീഫ്, നഹീം, സിദാന് പ്രസംഗിച്ചു.
