8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കുടുംബങ്ങളില്‍ സ്‌നേഹദാരിദ്ര്യമോ? – ഇംതിയാസ് കണ്ണൂര്‍

മനുഷ്യനെ ഭൂമിയിലേക്ക് അയക്കുമ്പോള്‍ ഒരുപാട് പ്രോഗ്രാമുകള്‍ ദൈവം മനുഷ്യ മനസ്സുകളില്‍ നിറച്ചു വെച്ചിരിക്കുന്നു. അതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ പ്രവാചകന്മാരെയും ഗ്രന്ഥങ്ങളും ഇറക്കി കൊണ്ടിരുന്നു. മനുഷ്യ മനസ്സില്‍ അല്ലാഹു നിറച്ചു വെച്ച ഒരു വികാരമാണ് അനുരാഗം, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രേമം. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് ഈ ഗുണം. ആ ഗുണം വേണ്ട സമയത്ത് ഉപയോഗപ്പെടുന്നില്ല എന്നതാണ് പല കുടുംബങ്ങളും തകര്‍ന്നു വീഴാന്‍ കാരണം. രണ്ടു വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു വ്യക്തികളുടെ സമന്വയമാണ് വിവാഹത്തിലൂടെ നടക്കുന്നത്. അവരുടെ കൂടിച്ചേരലിന് അടിസ്ഥാന കാരണം സ്‌നേഹമാണ്. ഇന്നലെ വരെ ഉണ്ടായിരുന്ന പല നിപലാടുകളില്‍ നിന്നും ഇരുവരും മാറ്റം വരുത്തുമ്പോള്‍ മാത്രമാണ് ആ ബന്ധം മുന്നോട്ടു പോകുന്നത്. തന്റെ ഇണയെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതാണ് പരസ്പരമുള്ള വിട്ടുവീഴ്ച്ചയുടെ അടിസ്ഥാനവും.
സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്. മനുഷ്യ മനസ്സുകളില്‍ അനുരാഗവും കാരുണ്യവും നിറച്ചു എന്നത് ദൈവ ദൃഷ്ടാന്തങ്ങളില്‍ വലിയതായാണ് അള്ളാഹു പറയുന്നതും. ഇണകള്‍ പരസ്പരം സഹകരിക്കുന്നത് അനുരാഗവും കാരുണ്യവും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. ഒരാളെ കുറിച്ച് മനസ്സില്‍ നിന്നും സ്‌നേഹം കുറഞ്ഞു വരുമ്പോള്‍ അവിടെ വെറുപ്പും വിദ്വേഷവും കയറി വരുന്നു.
ആധുനിക ജീവിതത്തില്‍ മനുഷ്യന് നഷ്ടപ്പെട്ടു പോകുന്ന ഒരു വികാരമാണ് സ്‌നേഹവും പ്രേമവും. പ്രേമം വൈവാഹിക ജീവിതത്തില്‍ ഒരനിവാര്യ ഘടകമാണ്. കുടുംബ ബന്ധങ്ങളെ ബലപ്പെടുത്തുന്നതില്‍ സ്‌നേഹത്തിന്റെ പങ്കു വലുതാണു. സമാധാനമാണ് കുടുംബ ജീവിതത്തില്‍ നിന്നും ലഭിക്കേണ്ട ഫലം. വീടുകളില്‍ അതുണ്ടാകുമ്പോള്‍ മാത്രമാണ് വീട് അനുഗ്രഹമാകുന്നത്. അതില്ല എന്നത് തന്നെയാണ് പലരെയും വീടുകളില്‍ നിന്നും പുറത്ത് കൊണ്ട് വരുന്നതും. വിശപ്പ്,ദാഹം എന്നിവ നമുക്ക് അനുഭവപ്പെടുന്നതു പോലെ സ്‌നേഹ ദാരിദ്ര്യവും നമുക്ക് അനുഭവപ്പെടണം

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x