18 Thursday
April 2024
2024 April 18
1445 Chawwâl 9

കാര്‍ഷിക വൃത്തി അതിജീവനത്തിന്റെ താക്കോല്‍: ശംസുദ്ദീന്‍ എം എല്‍ എ

ഐ എസ് എം സംസ്ഥാന സമിതിക്കു കീഴിലുള്ള ബ്രദര്‍നാറ്റ് കാര്‍ഷികമേള പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള ഹരിത സമ്മാനം അഡ്വ. ശംസുദ്ദീന്‍ എം എല്‍ എ വിതരണം ചെയ്യുന്നു.

കോഴിക്കോട്: പുതിയ തലമുറയെ കാര്‍ഷിക വൃത്തിയിലേക്കടുപ്പിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും കൃഷിയാണ് സംസ്‌കാരത്തിന്റെ ആണിക്കല്ലെന്നും അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ. വിഷരഹിത ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനും പുതു തലമുറയില്‍ കൃഷിയോടും കാര്‍ഷികവൃത്തിയോടും കൂടുതല്‍ താല്പര്യം വളര്‍ത്തിയെടുത്ത് ആരോഗ്യമുള്ള സമൂഹസൃഷ്ടി സാധ്യമാക്കാനും ഐ എസ് എം സംഘടിപ്പിച്ച ബ്രദര്‍നാറ്റ് കാര്‍ഷികമേളയോടനുബന്ധിച്ചു നടന്ന സംസ്ഥാനതല കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രദര്‍നാറ്റ് സംസ്ഥാന കണ്‍വീനര്‍ യൂനുസ് നരിക്കുനി, ഐ എസ് എം സംസ്ഥാന സെക്രട്ടറി ജലീല്‍ വൈരങ്കോട്, സക്കീര്‍ വെള്ളയില്‍, മുബാറക് മദനി സംബന്ധിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x