കാമ്പയിന് പ്രഭാഷണം
സഊദി ഇസ്ലാഹി സെന്റര്‍ ദേശീയ കാമ്പയിന്റെ ഭാഗമായി ജിദ്ദയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം അഹമ്മദ്കുട്ടി മദനി പ്രസംഗിക്കുന്നു
ജിദ്ദ: കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ പ്രചാരണം അന്ധവിശ്വാസങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും കേരളീയ മുസ്ലിം സമൂഹത്തിന് നിര്‍ഭയത്വം നല്‍കിയതായി മൗലവി ലിയാഖത്തലി ഖാന് പറഞ്ഞു. ‘നേര്‍പഥത്തില്‍ കരുത്തോടെ’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷറഫിയ്യ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സി സലീം അധ്യക്ഷത വഹിച്ചു.
