1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കാന്തപുരം ചരിത്രത്തെ  പരസ്യവധം ചെയ്യുന്നു: കെ എന്‍ എം

കോഴിക്കോട്: കേരള മുസ്‌ലിം നവോത്ഥാനത്തിന് അസ്ഥിവാരമിട്ട മക്തി തങ്ങളെയും വക്കം മൗലവിയെയും താഴ്ത്തിക്കെട്ടാനുള്ള കാന്തപുരത്തിന്റെ ശ്രമം നവോത്ഥാന കേരളം പുച്ഛിച്ചു തള്ളുമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും മുഴുകിയ കേരള മുസ്‌ലിംകളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ശാക്തീകരിക്കുന്നതില്‍ മക്തി തങ്ങളുടെയും വക്കം മൗലവിയുടെയും പങ്ക് കേരള ചരിത്രത്തില്‍ സത്യസന്ധമായി രേഖപ്പെടുത്തപ്പെട്ടതാണ്. പൊതു സമൂഹവും ഭരണകൂടങ്ങളും ഇത് അംഗീകരിച്ചതുമാണ്. പൗരോഹിത്യത്തിന്റെ സ്വാര്‍ഥ ലാഭങ്ങള്‍ക്കായി സമൂഹത്തെ ചിന്താപരമായി മുരടിപ്പിക്കാന്‍ എന്നും ശ്രമം നടത്തിയവര്‍ നവോത്ഥാനത്തിന്റെ പിതൃത്വത്തിനായി വൃഥാ ശ്രമങ്ങള്‍ നടത്തുകയാണ്. അസത്യം നൂറ് തവണ ആവര്‍ത്തിച്ച് ആടിനെ പട്ടിയാക്കുന്ന സമീപനത്തില്‍ നിന്ന് കാന്തപുരം പിന്മാറണമെന്ന് കെ എന്‍ എം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ടി പി ഹുസൈന്‍കോയ, അക്ബര്‍ കാരപ്പറമ്പ്, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, ഫൈസല്‍ ഇയ്യക്കാട്, കുഞ്ഞിക്കോയ മാസ്റ്റര്‍, മുഹമ്മദലി കൊളത്തറ പ്രസംഗിച്ചു.
Back to Top