22 Sunday
December 2024
2024 December 22
1446 Joumada II 20

കാനഡ സഊദിയുമായി  ഇടയുന്നു

സഊദി അറേബ്യയുമായുള്ള ആയുധ ഇടപാടില്‍ നിന്നും തങ്ങള്‍ ഒഴിവാകാന്‍ ആഗ്രഹിക്കുന്നതായുള്ള കനേഡിയന്‍ പ്രധാനമന്ത്രിയുടെ അഭിപ്രായമാണ് കഴിഞ്ഞയാഴ്ചയിലെ ഒരു പ്രധാന വാര്‍ത്ത. വലിയ സാമ്പത്തിക ബാധ്യത രണ്ട് രാജ്യങ്ങള്‍ക്കുമുണ്ടാക്കുന്നതാണ് കരാര്‍ പിന്മാറ്റമെന്ന് തങ്ങള്‍ക്കറിയാമെന്നും ചില അനിവാര്യമായ കാരണങ്ങള്‍കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ആലോചിക്കേണ്ടി വരുന്നതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ചയില്‍ ഒരു ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഈയൊരു അഭിപ്രായം ട്രൂഡ് അറിയിച്ചത്. സൗദിക്കെതിരേ ശക്തമായ ഭാഷയിലാണ് ട്രൂഡ് പ്രതികരിച്ചത്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ നടക്കുന്ന അധിനിവേശങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും സൗദി നിര്‍ണായകമായ ഒരു സ്ഥാനം വഹിക്കുന്നതായി തങ്ങള്‍ കരുതുന്നെന്നും ട്രൂഡ് പറഞ്ഞു. സൗദിയിലേക്ക് കാനഡ ആയുധവും സൈനിക വാഹനങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. ഈ രണ്ട് കയറ്റുമതിയും അവസാനിപ്പിക്കാനാണ് കാനഡ ആലോചിക്കുന്നത്. തങ്ങളുടെ കരാറിന്റെ അന്തസത്ത പാലിക്കപ്പെടുന്നില്ലെന്ന് ബോധ്യമായതിനാലാണ് ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ ആലോചിച്ചതെന്നും ട്രൂഡ് പറഞ്ഞു. 13 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉള്ളത്. ഇത് റദ്ദാക്കിയാല്‍ ഉണ്ടാകുന്ന നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. ഖശോഗി വധത്തെത്തുടര്‍ന്ന് സൗദി സ്വീകരിച്ച നിലപാടൂകളില്‍ കാനഡ നേരത്തെ തന്നെ വിമര്‍ശമുന്നയിച്ചിരുന്നു. യമന്‍ യുദ്ധത്തില്‍ സൗദിക്ക് പങ്കുണ്ടെന്നാണ് കാനഡ കരുതുന്നത്. കാനഡക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കൂടാതെ കരാര്‍ പിന്മാറ്റം സൗദിക്കും വലിയ ക്ഷീണം വരുത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സൗദിയുടെ സൈനിക മേഖലയില്‍ പ്രകടമായ ക്ഷീണം കരാര്‍ പിന്മാറ്റം കൊണ്ട് സംഭവിക്കും.
Back to Top