15 Wednesday
January 2025
2025 January 15
1446 Rajab 15

കവിത എം പി പ്രതീഷ് –  ഉണക്കം 

1
ഇഷ്ടികയും
ചുണ്ണാമ്പും
പ്രാര്‍ഥനകളും
സങ്കടങ്ങളും
കലര്‍ന്ന
ഒരു പിടി മണ്ണ്,
തകര്‍ന്ന മിനാരത്തിന്റെ മണ്ണ്
2
ആ മണ്ണ് നീക്കി
അടിമണ്ണില്‍ ദ്രവിച്ചു
കൊണ്ടിരുന്ന ശീലവകഞ്ഞു
ചൂടാറാതെ
അഴുകാതെ
പ്രാര്‍ത്ഥനയുരുവിടുന്ന
മെലിഞ്ഞുണങ്ങിയ വൃദ്ധന്റെ ദേഹം
നെഞ്ചില്‍
വെടിത്തുളകള്‍
3
മണ്ണ്
എന്നില്‍ക്കലര്‍ന്ന്
എന്റെ മുറിവായകളുടെ
ഓര്‍മയുണങ്ങാതെ വെക്കുന്നു

 

Back to Top