15 Wednesday
January 2025
2025 January 15
1446 Rajab 15

കര്‍ഷക നേതാക്കളെ കേസില്‍ കുടുക്കുന്നത് അപലപനീയം

കണ്ണൂര്‍: ഡല്‍ഹിയില്‍ കര്‍ഷകദ്രോഹ നിയമത്തിനെതിരില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക നേതാക്കളെ കേസില്‍ കുടുക്കി സമരം തകര്‍ക്കാന്‍ ശ്രമിക്കുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു. ജനകീയ സമരങ്ങളെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്നും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പ് അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിവാഹപൂര്‍വ വിവാഹാനന്തര കൗണ്‍സലിംഗ്, മെഡിക്കല്‍ ക്യാമ്പ്, കായിക മല്‍സരം എന്നിവ സംഘടിപ്പിക്കാന്‍ പദ്ധതിയൊരുക്കി.
സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ടി മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, കെ അബ്ദുല്‍ മജീദ്, പി ടി പി മുസ്തഫ, അശ്രഫ് മമ്പറം, സാദിഖ് മാട്ടൂല്‍, ഫൈസല്‍ ചക്കരക്കല്‍, അതാഉല്ല ഇരിക്കൂര്‍, ടി സുഹാന ഉമ്മര്‍, അബ്ദുല്ലത്തീഫ് മംഗലൂര്‍, ജൗഹര്‍ ചാലക്കര, ജസീല്‍ പൂതപ്പാറ, എന്‍ കെ ഉമ്മര്‍, ടി പി അബ്ദുന്നാസര്‍, കെ സെയ്ദ് പ്രസംഗിച്ചു.

Back to Top