22 Wednesday
October 2025
2025 October 22
1447 Joumada I 0

കണ്ണടച്ചാല്‍  ഇരുട്ടാകുമോ? – ജൗഹര്‍ അരൂര്‍

രാഹുല്‍ കേരളത്തില്‍ ഒരു തരംഗവുമുണ്ടാക്കില്ല എന്ന എപി അഹമ്മദ്‌ന്റെ വിശകലനം വളരെ രസത്തോട് കൂടിയാണ് വായിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുന്ന ഇടതു പക്ഷമാണ് എന്ത് കൊണ്ടും കേരളത്തിന് സ്വീകാര്യം എന്ന് പറയുന്നതിലൂടെ പലതും മറച്ചു വെക്കാനുള്ള ശ്രമമായി ഈ വിശകലനം കാണേണ്ടി വരും. വിശകലനങ്ങള്‍ വ്യക്തിയധിഷ്ടിധമാണ് വിമര്‍ശനങ്ങളും അങ്ങനെ തന്നെ. എങ്കിലും കണ്ണടച്ച് ഇരുട്ടാക്കുന്ന തരത്തിലുള്ള വിശകലനങ്ങള്‍ സ്വാഭാവികമായി ഹാസ്യമായേ തോന്നൂ. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്ത്വം എന്നത് സംഘപരിവാറിനെ ഭയന്നോടുന്നതായി ചിത്രീകരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് ഇടത് പക്ഷമാണ് എന്നത് ഇവിടെ പ്രസക്തമാണ്. ആ പ്രചരണ രീതിയില്‍ നിന്ന് തന്നെ കേരളത്തില്‍ രാഹുല്‍ തരംഗം ഇടതിന് വെല്ലുവിളിയാകും എന്ന തിരിച്ചറിവ് നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് അമേഠിയില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കും വയനാട്ടില്‍ രാഷ്ട്രീയ ഫാസിസ്റ്റുകള്‍ക്കും എതിരിലാണ് എന്ന് പറഞ്ഞാല്‍ അത് ശരിയല്ലാതാകുന്നില്ല. രാഷ്ട്രീയ പ്രതിയോഗികളെ നിഷ്‌കരുണം വെട്ടി നുറുക്കുന്ന അക്രമ രാഷ്ട്രീയത്തോടുള്ള പോരാട്ടമായി നിങ്ങള്‍ക്കിതിനെ കാണാം.
Back to Top