5 Friday
December 2025
2025 December 5
1447 Joumada II 14

ഒക്‌ലഹോമ സെനറ്റ് ഭ്രൂണഹത്യ നിരോധന ബില്‍ പാസാക്കി

ആറാഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ബില്‍ ഒക്‌ലഹോമ സെനറ്റ് പാസാക്കി. കഴിഞ്ഞദിവസം സെനറ്റില്‍ അവതരിപ്പിച്ച ബില്‍ 36 വോട്ടുകളോടെയാണ് പാസാക്കിയത്. എട്ടുപേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. ഹൃദയ സ്പന്ദനം ആരംഭിക്കുന്ന ആറ് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കുന്നതില്‍നിന്ന് ഡോക്ടര്‍മാരെ വിലക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയബില്‍. 20 ആഴ്ച പ്രായമെത്തിയശേഷം ഗര്‍ഭചിദ്രം നിരോധിക്കുന്ന നിയമം ഒക്‌ലഹോമയില്‍ നിലവിലുണ്ട്. സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്‍ ഇനിയും ചില കടമ്പകള്‍ കൂടി കടക്കാനുണ്ട്. ഒക്‌ലഹോമ ഹൗസും അതിനുശേഷം ഗവര്‍ണറും അംഗീകരിച്ചാല്‍ മാത്രമേ ബില്‍ നിയമമാകൂ.

Back to Top