9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ഐ ഐ സി പഠനക്യാമ്പ്

കുവൈത്ത്: പ്രളയ ദുരന്തങ്ങളില്‍ നിന്ന് വിശ്വാസി സമൂഹം പാഠമുള്‍ക്കൊണ്ട് ജീവിതം ക്രമപ്പെടുത്തണമെന്ന് ഐ ഐ സി പഠനക്യാമ്പ് സൂചിപ്പിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ദഅ്‌വ വിംഗ് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് സംഘടിപ്പിച്ച പഠന ക്യമ്പ് ഐ ഐ സി ചെയര്‍മാന്‍ വി എ മൊയ്തുണ്ണി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്‍അസീസ് സലഫി, അബ്ദുറഹിമാന്‍ തങ്ങള്‍, മുഹമ്മദ് ഷാനിബ്, സി കെ അബ്ദുല്ലത്തീഫ് പ്രഭാഷണം നടത്തി. പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി, സെക്രട്ടറി സിദ്ദീഖ് മദനി, ഉമ്മര്‍കുട്ടി, മുഹമ്മദ് ബേബി, അയ്യൂബ് ഖാന്‍ പ്രസംഗിച്ചു.

Back to Top