24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ഐ എസ് എമ്മിന് പുതിയ നേതൃത്വം ഡോ. സി എ ഫുക്കാര്‍ അലി പ്രസിഡന്റ്, ഡോ. കെ ടി അന്‍വര്‍ സാദത്ത് ജന. സെക്രട്ടറി, ഷാനിഫ് വാഴക്കാട് ട്രഷറര്‍

കോഴിക്കോട്: 2019-21 കാലയളവിലേക്കുള്ള ഇത്തിഹാദുശ്ശുബ്ബാനില്‍ മുജാഹിദീന്‍ (ഐ എസ് എം) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സി എ ഫുക്കാര്‍ അലി(പാലക്കാട്) പ്രസിഡന്റും ഡോ. കെ ടി അന്‍വര്‍ സാദത്ത് (കോഴിക്കോട്) ജന. സെക്രട്ടറിയും ഷാനിഫ് വാഴക്കാട് (മലപ്പുറം) ട്രഷററുമാണ്.
അബ്ദുസ്സലാം മുട്ടില്‍, ഫൈസല്‍ മതിലകം, യൂനുസ് നരിക്കുനി, അബ്ദുല്‍ ജലീല്‍ വൈരങ്കോട്, നൗഷാദ് കാക്കവയല്‍ (വൈ. പ്രസിഡന്റുമാര്‍), അബ്ദുല്‍ ജലീല്‍ വയനാട്, ഡോ. പി.കെ ശബീബ്, മുഹ്‌സിന്‍ തൃപ്പനച്ചി, അഫ്താഷ് ചാലിയം, ഷാനവാസ് പറവന്നൂര്‍, അബ്ദുറഷീദ് അക്കര, ഷമീര്‍ ഫലാഹി ആലപ്പുഴ (സെക്രട്ടറിമാര്‍), ഷഫീഖ് മമ്പറം, ഐ വി അബ്ദുല്‍ ജലീല്‍, ഡോ. പി ടി നൗഫല്‍, ഫിറോസ് കൊച്ചി (സെക്രട്ടറിയേറ്റ് അംഗങ്ങള്‍)
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന കൗണ്‍സിലിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നത്തി, ശാക്കിര്‍ ബാബു കുനിയില്‍ പ്രമേയം അവതരിപ്പിച്ചു. ഡോ. അനസ് കടലുണ്ടി, ഡോ. ജാബിര്‍ അമാനി, ഫൈസല്‍ നന്മണ്ട, ഇസ്മാഈല്‍ കരിയാട്, ഡോ. ലബീദ് അരീക്കോട്, നസീര്‍ ചെറുവാടി, കരീം  താനാളൂര്‍, ഷരീഫ് തിരൂര്‍, നൗഷാദ് കുറ്റിയാടി പ്രസംഗിച്ചു.
Back to Top