ഐ എസ് എം സുഹൃദ്‌സംഗമം
നരിക്കുനിയില്‍ സംഘടിപ്പിച്ച ഐ എസ് എം സുഹൃദ് സംഗമം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷക്കീല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.
മടവൂര്‍: ഐ എസ് എം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നന്മമരം’ സുഹൃദ്‌സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷക്കീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ.പ്രസിഡന്റ് യൂനുസ് നരിക്കുനി പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ റിയാസ് ഖാന്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ സലീം മടവൂര്‍, എന് പി അബ്ദുറഷീദ്, അഖില്‍, അനീസ്, ലിജീഷ്, ആസിഫ്, ടി പി രവീന്ദ്രന്‍, പി പി മുഹമ്മദ് കോയ, നസീം മടവൂര്‍, ഡി ഷഫീഖ് പ്രസംഗിച്ചു.
