7 Saturday
March 2026
2026 March 7
1447 Ramadân 18

ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍  പ്രളയബാധിതര്‍ക്ക് ബെഡുകള്‍ നല്‍കി

തൃശൂര്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ പ്രളയബാധിതര്‍ക്കുള്ള ബെഡുകള്‍ കളക്ഷന്‍ കേന്ദ്രത്തില്‍ നല്‍കുന്നു
കോഴിക്കോട്: മലബാറിലെ പ്രളയബാധിതര്‍ക്ക് തൃശൂര്‍ ഐ എസ് എം മെഡിക്കര്‍ എയ്‌സ് സെന്റര്‍ ബെഡുകള്‍ വിതരണം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങ് അനസ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റി സര്‍വ്വീസ് മൂവ്‌മെന്റ് കണ്‍വീനര്‍ ഇസ്മായില്‍ കരിയാട് പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. ഐ എസ് എം ഭാരവാഹികളായ ജലീല്‍ വൈരങ്കോട്, ജാബിര്‍ വാഴക്കാട്, മുഹ്‌സിന്‍ തൃപ്പനച്ചി, സര്‍ഫാസ് കോഴിക്കോട്, മെഡിക്കല്‍ എയ്ഡ് സെന്റര്‍  ഭാരവാഹികളായ ഫൈസല്‍ മതിലകം, ഹുസൈന്‍ ഏറിയാട്, കെ നഷര്‍ ബാന്‍, പി ആസാദ് പ്രസംഗിച്ചു.
Back to Top