7 Saturday
March 2026
2026 March 7
1447 Ramadân 18

ഐ എസ് എം മലപ്പുറം വെസ്റ്റ്  ജില്ലാ തസ്‌കിയത്ത് സംഗമം

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല തസ്‌കിയത്ത് സംഗമത്തില്‍ വെളിച്ചം ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി വിതരണം ചെയ്യുന്നു.
തിരൂരങ്ങാടി: സാമൂഹിക ഇടപെടലുകള്‍ക്ക് ഉതകുംവിധം ആത്മീയചിന്തകളെ ധാര്‍മിക ബോധത്തിന്റെ വളര്‍ച്ചയിലേക്ക് വഴി നടത്തണമെന്ന് ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങളുടെ വളര്‍ച്ചക്ക് സഹായകമാവുന്ന ഇത്തരം ഘടകങ്ങളെ മതവിശ്വാസികള്‍ തിരിച്ചറിയണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടന്ന തസ്‌കിയത്ത് സംഗമം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി കുന്നുംപുറം അധ്യക്ഷത വഹിച്ചു. വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠനപദ്ധതിയുടെ എട്ടാംഘട്ടത്തില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി സമ്മാനിച്ചു. എസ് ഇര്‍ഷാദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, യൂനുസ് നരിക്കുനി, നൗഷാദ് കുറ്റിയാടി, ഇ ഒ അബ്ദുല്‍ നാസര്‍ ക്ലാസെടുത്തു. അബ്ദുല്‍കരീം എഞ്ചിനീയര്‍, ടി ആബിദ് മദനി, ഷരീഫ് കോട്ടക്കല്‍, പി റസിയാബി ടീച്ചര്‍, നൗഫല്‍ പറവന്നൂര്‍, ഷാനവാസ് പറവന്നൂര്‍, ഐ വി അബ്ദുല്‍ജലീല്‍, യൂനുസ് മയ്യേരി, ജലീല്‍ വൈരങ്കോട്, ഡോ. റജുല്‍ ഷാനിസ്, ഹബീബ് നീരോല്‍പാലം, മജീദ് കണ്ണാടന്‍, ടി കെ എന്‍ ഹാരിസ്, അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, സി എം സി യാസിര്‍ അറഫാത്ത് പ്രസംഗിച്ചു. തദ്ബീര്‍ ഖുര്‍ആന്‍ ശാസ്ത്ര ഗവേഷണ സെഷന്‍ എം എസ് എം പ്രവര്‍ത്തകര്‍ അവതരിപ്പിച്ചു.
ഫറോക്ക് ചുങ്കത്ത് നടന്ന ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ല തസ്‌കിയത്ത് സംഗമം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
Back to Top