1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലയില്‍ ‘ലീഡ്’ ശില്പശാലകള്‍ ശ്രദ്ധേയമായി  

ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ  ലീഡ് നേതൃത്വ ശില്പശാല മണ്ഡലം തല ഉദ്ഘാടനം തിരുരില്‍  ഐ എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് നിര്‍വ്വഹിക്കുന്നു.
തിരൂര്‍: ഐ എസ് എം മലപ്പുറം (വെസ്റ്റ്) ജില്ലാ കമ്മിറ്റി മണ്ഡലം തലത്തില്‍ നടത്തിയ ലീഡ് (ലീഡിങ്ങ് എഫക്ടീവ്‌ലി ഇന്‍ അക്യുറേറ്റ് ഡയറക്ഷന്‍) നേതൃ ശില്പശാലകള്‍ ശ്രദ്ധേയമായി. ആദര്‍ശം, സംഘടന, സംഘാടനം, സമൂഹം, ഖുര്‍ആന്‍ ഗവേഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും അവതരണങ്ങളുമായിരുന്നു. തിരൂര്‍ പാന്‍ബസാര്‍ ഇസ്‌ലാഹി ഓഡിറ്റോറിയത്തില്‍ ജില്ലാതല ഉദ്ഘാടനം ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വൈരങ്കോട് നിര്‍വ്വഹിച്ചു. ഡോ. റജുല്‍ ഷാനിസ് അധ്യക്ഷത വഹിച്ചു. വി പി മനാഫ് മുഖ്യ പ്രഭാഷണം നടത്തി. ഐ എസ് എം ജില്ലാ സെക്രട്ടറി ഷരീഫ് കോട്ടക്കല്‍ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു.യൂനുസ് മയ്യേരി, സി എം സി അറഫാത്ത്, മജീദ് രണ്ടത്താണി, മുനീര്‍ ചെമ്പ്ര, സഹീര്‍ വെട്ടം, ഷഹല്‍ മംഗലം, ഹുസൈന്‍ കുറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുത്തനത്താണി മണ്ഡലം ശില്‍പശാല രണ്ടത്താണി ശാന്തി ഭവനില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷാനവാസ് പറവന്നൂര്‍ ഉദ്ഘാടനം ചെയ്തു. പി സുഹൈല്‍ സാബിര്‍ പ്രഭാഷണം നടത്തി. തിരൂരങ്ങാടി മണ്ഡലം ഇസ്‌ലാഹി സെന്ററിലും താനൂര്‍ മണ്ഡലം താനാളൂര്‍ ശബാബ് സെന്ററിലും കോട്ടക്കല്‍ മണ്ഡലം കുറുക മസ്ജിദുല്‍ ഇസ്‌ലാഹിലും യൂണിവേഴ്‌സിറ്റി മണ്ഡലം തയ്യിലക്കടവിലും ചങ്ങരംകുളം മണ്ഡലം വളയംകുളത്തും നടന്നു. വിവിധ മണ്ഡലങ്ങളില്‍ ഷരീഫ് കോട്ടക്കല്‍, ഖയ്യും കുറ്റിപ്പുറം, യൂനുസ് മയ്യേരി, ഹബീബ് നീരോല്‍പ്പാലം, മജീദ് കണ്ണാടന്‍, ടി കെ എന്‍. ഹാരിസ്, പി പി സാക്കിത്, അറഫാത്ത് പറവണ്ണ, ഡോ. റജുല്‍ ഷാനിസ്, ടി വി ജലീല്‍, ഷാനവാസ് പറവന്നൂര്‍, ഐ വി ജലീല്‍, കെ ടി ഗുല്‍സാര്‍, മുബാറക്ക് വലിയോറ, അസീസ് കുഴിപ്പുറം, റിയാസ് ചേളാരി, ഇസ്മായില്‍ മൂക്കുതല, ഫയാസ് രണ്ടത്താണി, ടി നിയാസ്, ആബിദ് താനാളൂര്‍ നേതൃത്വം നല്‍കി.
Back to Top