ഐ എസ് എം മണ്ഡലം കൗണ്‍സില്‍
എലത്തൂര്‍: പുതിയകാലത്ത് വെല്ലുവിളികളെ സമരോത്സുക യൗവനം പ്രതിബദ്ധതയോടെ ഏറ്റെടുക്കണമെന്ന് ഐ എസ് എം എലത്തൂര്‍ ഈസ്റ്റ് മണ്ഡലം കൗണ്‍സില്‍ ‘ഇത്വാഅ’ ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം പ്രസിഡന്റ് വി അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. 2024-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റബീഹ് പാലത്ത് (പ്രസിഡന്റ്), നസീഫ് പുന്നശ്ശേരി (സെക്രട്ടറി), റിഷാദ് കാക്കൂര്‍ (ട്രഷറര്‍). വി ഷമീര്‍, വി എം മിര്‍ഷാദ് ( വൈ. പ്രസി), അസ്‌ലം പുന്നശ്ശേരി, വി എം മുഷീര്‍ (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികള്‍. മിസ്ബാഹ് ഫാറൂഖി, ഷബീര്‍ സിവില്‍, അബൂബക്കര്‍ പുത്തൂര്‍, അഷ്‌കര്‍ കുണ്ടുങ്ങല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം ടി അബ്ദുല്‍ ഗഫൂര്‍, അസ്‌ലം പുന്നശ്ശേരി, ഷമീര്‍ പുന്നശ്ശേരി, റബീഹ് പാലത്ത്, റിഷാദ് കാക്കൂര്‍ സംസാരിച്ചു.