ഐ എസ് എം ജില്ലാ തസ്‌കിയ്യത്ത് സംഗമം
ആത്മദീപ്തി തെക്കന്‍ ജില്ലാ സംഗമം കെ എന്‍ എം (മര്‍കസുദ്ദഅവ) ജില്ല പ്രസിഡന്റ് ബഷീര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോഴും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘങ്ങളുടെ പ്രവത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ലെന്ന് ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ തസ്‌കിയ്യത്ത് സംഗമം ‘ആത്മദീപ്തി’ വിലയിരുത്തി. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് അധ്യക്ഷത വഹിച്ചു. യൂസുഫ് ഫാറൂഖി, സലീം പെരിമ്പലം, ജാബിര്‍ വാഴക്കാട്, ഡോ. മൊയ്തീന്‍ കുട്ടി സുല്ലമി, ജില്ലാ സെക്രട്ടറി പി എം എ സമദ്, ലത്തീഫ് മംഗലശ്ശേരി, ഷക്കീല്‍ ജുമാന്‍, ഹബീബ് മങ്കട, നജ്മുദ്ദീന്‍ വഴിക്കടവ്, അബ്ദുസമദ് ചാത്തല്ലൂര്‍ പ്രസംഗിച്ചു.
