25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

ഐ എസ് എം കാര്‍ഷിക പദ്ധതി: നിലക്കടല വിളവെടുത്തു

ഐ എസ് എം സംസ്ഥാന സമിതിയുടെ ജൈവകൃഷിയില്‍ നിലക്കടലയുടെ വിളവെടുപ്പ്
കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെയും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രദര്‍നാറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിലക്കടല വിളവെടുപ്പ് നടന്നു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിക്കു കീഴില്‍ രണ്ട് വര്‍ഷമായി നടന്നു വരുന്ന ജൈവ കൃഷിയുടെ ഭാഗമായാണ് ഈ വിളവെടുപ്പ്. കഴിഞ്ഞ വര്‍ഷം രണ്ട് ക്വിന്റല്‍ പച്ചക്കറികള്‍ വിളവെടുപ്പ് നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി ജൈവകൃഷി പ്രചരിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് സംസ്ഥാന സമിതി ജൈവകൃഷി നടത്തുന്നത്. തിരുവണ്ണൂരിലെ ഐ എസ് എം ഭാരവാഹി സിദ്ധീഖിന്റെ അധീനതയിലുള്ള 50 സെന്റ് തരിശുഭൂമിയായി കിടന്നിരുന്ന സ്ഥലത്താണ് നിലക്കടല വിളവെടുപ്പ് നടന്നത്. 30 കിലോ നിലക്കടലയാണ് വിളവെടുപ്പ് നടത്തിയത്. സംസ്ഥാന കണ്‍വീനര്‍ യൂനുസ് നരിക്കുനി, അഫ്താഷ് ചാലിയം, സിദ്ധീഖ് തിരുവണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് വിളവെടുപ്പ് നടത്തിയത്. കേരളത്തില്‍ നിലക്കടല ജൈവ കൃഷിയിലൂടെ ആദ്യമായാണ് നല്ല വിളവെടുപ്പ് നടത്തുന്നത്. ഇത് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും വ്യാപകമാക്കാനാണ് ഐ എസ് എമ്മിന്റെ ഭാവി പദ്ധതി.
Back to Top