ഐ എസ് എം ആദരിച്ചു
തിരൂര്‍: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാര ജേതാവ് നദീര്‍ പൊന്നാനിയെയും കേരള യൂണിവേഴ്സിറ്റി എം എ അറബിക് പരീക്ഷയില്‍ മൂന്നാംറാങ്ക് നേടിയ പാറപ്പുറത്ത് മുഹമ്മദ് യാസറിനെയും ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി ആദരിച്ചു. കെ എന്‍ എം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി ആബിദ് മദനിയും ഐ എസ് എം സംസ്ഥാന സെക്രട്ടറി നാഷാദ് കുറ്റിയാടിയും ഉപഹാരങ്ങള്‍ നല്കി. ഐ വി ജലീല്‍, ഷാനവാസ് പവന്നൂര്‍, ടി കെ എന്‍ നാസര്‍, പാറയില്‍ ഷരീഫ്, കരീം കെ പുരം, റാഫി കുന്നംപുറം, ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ഹഖ് വെട്ടം, കലാം ചേളാരി, ഖയ്യും കുറ്റിപ്പുറം, സി എം സി അറഫാത്ത്, ജലീല്‍ വൈരങ്കോട് പ്രസംഗിച്ചു.
