1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഐ എസ് എം ആത്മദീപ്തി പരിശീലനം

ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആത്മ ദീപ്തി പരിശീലനം ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി: ‘ആദര്‍ശ യുവത്വത്തിന് ആത്മീയതയുടെ കരുത്ത്’ പ്രമേയവുമായി ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക്  ആത്മ ദീപ്തി പരിശീലനം സംഘടിപ്പിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. എ പി റാഫി അധ്യക്ഷത വഹിച്ചു. യൂസഫ് ഫാറൂഖി, ഹബീബ് നീരോല്‍പ്പാലം, ജലീല്‍ വൈരങ്കോട്, സഹീര്‍ വെട്ടം പരിശീലനത്തിന് നേതൃത്വം നല്‍കി. ഷരീഫ് കോട്ടക്കല്‍, യൂനുസ് മയ്യേരി, ടി കെ ഗുല്‍സാര്‍, ടി കെ എന്‍ ഹാരിസ്, മജീദ് രണ്ടത്താണി, ഡോ. റജുല്‍ ഷാനിസ്, സി എം സി അറഫാത്ത് പ്രസംഗിച്ചു.
Back to Top