1 Friday
May 2026
2026 May 1
1447 Dhoul-Qida 14

എറണാകുളം ജില്ല വെളിച്ചം സംഗമം

എറണകുളം ജില്ല വെളിച്ചം സംഗമം അഡ്വ. എല്‍ദോ എബ്രഹാം എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
മൂവാറ്റുപുഴ: ഐ എസ് എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും അഡ്വ. എല്‍ദോ എബ്രഹാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ജില്ല കര്‍ഷക അവാര്‍ഡ് ജേതാവ് എം എസ് ശുക്കൂറിന് മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലര്‍ അബ്ദുസ്സലാം ഉപഹാരം കൈമാറി. നിഷിയാ ദാന, കരിം എ എച്ച്, ഫാത്തിമ ടീച്ചര്‍, ബി എം സിയാസ് പ്രസംഗിച്ചു. തദ്ബീര്‍ സെഷനില്‍ ഹിബ നൗറിന്‍, അല്‍ത്താഫ് ഫാറൂഖി, കബീര്‍ സുല്ലമി പ്രബന്ധങ്ങളവതരിപ്പിച്ചു. ഖുര്‍ആന്‍ ആസ്വാദനം സെഷന് ഷിയാസ് സലഫി മാലിപ്പുറം, കെ കെ ഹുസൈന്‍ സ്വലാഹി, അഫീഫ് തസ്‌ലീം , ഇക്‌റാം അലി, മുഹമ്മദ് ഫജര്‍ നേതൃത്വം നല്‍കി. വെളിച്ചം, ബാലവെളിച്ചം അവാര്‍ഡ് പ്രഖ്യാപനം മീതീന്‍ പിള്ള സുല്ലമി, വി എച്ച് അബ്ദുല്‍ഖാദര്‍ നിര്‍വഹിച്ചു. സിയാദ് കാക്കനാട്, ഫിറോസ് കൊച്ചി, സുബൈദ സുല്ലമിയ്യ, സാബിഖ് മാഞ്ഞാലി അവാര്‍ഡ് സമര്‍പ്പണം നടത്തി. ക്യു എല്‍ എസ് റാങ്ക് ജേതാക്കള്‍ക്ക് എം എം ബഷീര്‍ മദനി അവാര്‍ഡുകള്‍ സമ്മാനിച്ചു. സമാപന സെഷനില്‍ കെ ഐ സിജാദ് അധ്യക്ഷത വഹിച്ചു. വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. കെ എ അയ്യൂബ്, അജ്മല്‍ ഹാദി, നൗഫിയ ഖാലിദ്, സജ്ജാദ് ഫാറൂഖി പ്രസംഗിച്ചു.
Back to Top