7 Saturday
March 2026
2026 March 7
1447 Ramadân 18

എം ജി എം സംസ്ഥാന ശില്‍പശാല

കോഴിക്കോട്ട് സംഘടിപ്പിച്ച എം ജി എം സംസ്ഥാന ശില്‍പശാല ‘തന്‍ബീഹ്’ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മുസ്്‌ലിം കൈരളിയുടെ നവോത്ഥാനത്തിന് മുന്നില്‍ നിന്ന എം ജി എം പ്രസ്ഥാനം വളരെ വലിയ വെല്ലുവിളിയാണ് പൂര്‍ത്തിയാക്കിയതെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. അന്ധവിശ്വാസവും അനാചാരങ്ങളും മൂടിയിരുന്ന സമൂഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് മുജാഹിദ് പ്രസ്ഥാനമാണ്. സമൂഹത്തിന്റെ പകുതിയെ പ്രതിനിധീകരിക്കുന്ന വനിതകളില്‍ സ്വാധീനം ചെലുത്താന്‍ മുജാഹിദ് വനിതകള്‍ക്ക് സാധിച്ചുവെന്നത് വളരെ വലിയ കാര്യമാണ്. അന്ധവിശ്വാസങ്ങളും പിന്നോട്ടുവലിക്കലും മുമ്പത്തെക്കാള്‍ സജീവമായ ഇക്കാലത്ത് എം ജി എം പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സംഘടിപ്പിച്ച എം ജി എം സംസ്ഥാന ശില്‍പശാല ‘തന്‍ബീഹ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം അഹമ്മദ്കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഷരീഫ് തിരൂര്‍ ക്ലാസ്സെടുത്തു. സൈനബ ഷറഫിയ്യ, റുഖ്‌സാന വാഴക്കാട് പ്രസംഗിച്ചു

Back to Top