6 Friday
March 2026
2026 March 6
1447 Ramadân 17

എം ജി എം കണ്ണൂര്‍ ജില്ലാ സംഗമം

എം ജി എം കണ്ണൂര്‍ ജില്ലാ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ജുവൈരിയ്യ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്യുന്നു.—

കണ്ണൂര്‍: മതത്തെ അപരവിദ്വേഷം പ്രചരിപ്പിക്കാനും സമൂഹത്തില്‍ വിഭാഗീയതയും അശാന്തിയും വളര്‍ത്താനും ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എം ജി എം കണ്ണൂര്‍ ജില്ലാ സംഗമം ആവശ്യപ്പെട്ടു. മതം വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതത്തിന് വെളിച്ചം പരത്താന്‍ സഹായകമായതാകണം. എന്നാല്‍ ഇന്ന് ചിലര്‍ മതത്തെ ഇരുട്ട് പരത്താനുള്ള ഉപാധിയായി ദുരുപയോഗപ്പെടുത്തുകയാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ‘സമൂഹ നന്മയ്ക്ക് പെണ്‍മയുടെ കരുതല്‍’ പ്രമേയത്തില്‍ നടന്ന സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ജുവൈരിയ്യ അന്‍വാരിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ.പ്രസിഡന്റ് കെ പി ഹസീന അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ പാലക്കോട്, റിഹാസ് പുലാമന്തോള്‍, അലി അക്ബര്‍ ഫാറൂഖി, ഷാഫി പാപ്പിനിശ്ശേരി പ്രഭാഷണം നടത്തി. എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, മറിയം അന്‍വാരിയ്യ, സി സി മുഹ്‌സിന, കെ സുഹാന, കെ എന്‍ എം ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍ പ്രസംഗിച്ചു.—

Back to Top