എം എസ് എം മലപ്പുറം വെസ്റ്റ് ജില്ല ഫഹീം പ്രസിഡന്റ്, റഷാദ് സെക്രട്ടറി
കോട്ടക്കല്‍: എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലയുടെ 2024- 26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈ.പ്രസിഡന്റ് മൂസക്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രതിനിധികളായ സമാഹ് ഫാറൂഖി, റിയാസ് എടത്തനാട്ടുകര, നജീബ് തവനൂര്‍, ഇ ഒ ഹാമിദ് സനീന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫിറോസ് ബാബു, ജസീറ രണ്ടത്താണി, റസീം ഹാറൂന്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഫഹീം ചങ്ങരംകുളം (പ്രസിഡന്റ്), റഷാദ് പറവണ്ണ (സെക്രട്ടറി), ജവാദ് നീരോല്‍പ്പാലം (ട്രഷറര്‍), ഹിഷാം പുത്തൂര്‍പള്ളിക്കല്‍, ഫുഹൈം തിരൂരങ്ങാടി, ഷഹബാസ് പരപ്പനങ്ങാടി (വൈ.പ്രസിഡന്റ്), നിബ്രാസുല്‍ ഹഖ് തെക്കന്‍കുറ്റൂര്‍, ദില്‍ഷാദ് അരിയല്ലൂര്‍, ജാസിം പൊന്നാനി (ജോ. സെക്രട്ടറി).