5 Tuesday
August 2025
2025 August 5
1447 Safar 10

എം എസ് എം പ്രതിനിധി സമ്മേളനം


കോഴിക്കോട്: കാമ്പസുകളിലെ മൂല്യച്യുതികള്‍ക്കെതിരെ വിദ്യാര്‍ഥികളില്‍ നിന്ന് തന്നെ പ്രതിരോധം ഉയരണമെന്ന് എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. നവ ലിബറല്‍ വാദങ്ങളോട് സമരസപ്പെട്ടാല്‍ കുത്തഴിഞ്ഞ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുകയെന്നും ചെറുപ്പത്തിലേ വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യബോധം നല്‍കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന സെക്രട്ടറി ശഹിം പാറന്നൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയ, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജന. സെക്രട്ടറി ആദില്‍ നസീഫ്, ഐ എസ് എം ജില്ലാ സെക്രട്ടറി ഫാദില്‍ പന്നിയങ്കര, എം എസ് എം ജില്ലാ സെക്രട്ടറി സല്‍മാന്‍ ഫാറൂഖി, അന്‍ഷിദ് പാറന്നൂര്‍, അന്‍സാര്‍ ഒതായി, റിഷാദ് കാക്കൂര്‍ പ്രസംഗിച്ചു.

Back to Top