24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

എം എസ് എം ദ്വൈമാസ കാമ്പയിന് തുടക്കമായി

മങ്കട മണ്ഡലം എം എസ് എം ദ്വൈമാസ കാമ്പയിന്റെ പ്രഖ്യാപന സമ്മേളനം കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ നിര്‍വഹിക്കുന്നു.

മങ്കട: ‘പ്രതീക്ഷയാണ് ന്യൂജന്‍’ പ്രമേയത്തില്‍ മണ്ഡലം എം എസ് എം സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിന് തുടക്കമായി. പ്രഖ്യാപന സമ്മേളനം കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ നിര്‍വഹിച്ചു. സി കെ അബ്ദുല്‍മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. എം ആദില്‍ നസീഫ് ഫാറൂഖി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കാമ്പയിനിന്റെ ഭാഗമായി ചില്‍ഡ്രന്‍സ് കോണ്‍ഫറന്‍സ്, ഗേള്‍സ് ഗാതറിംഗ്, ജൂനിയര്‍ സ്‌കോളേഴ്‌സ് മീറ്റ്, ടേബിള്‍ടോക്, ഫാമിലി കൗണ്‍സിലിംഗ് ക്യാമ്പുകള്‍, ലാംഗ്വേജ് ഹട്ടുകള്‍, ഗെയിംസ് ഡേ, രചന സാഹിത്യ മത്സരങ്ങള്‍, ദാഈ മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. മുനീര്‍ ഹാദി എടക്കര പ്രഭാഷണം നിര്‍വഹിച്ചു. ഫോക്കസ് ഇന്ത്യ ഡയറക്ടര്‍ യു പി യഹ്‌യാഖാന്‍, അബൂബക്കര്‍ ഫാറൂഖി, അനീസ്, അന്‍വര്‍ ബഷീര്‍, ജസീര്‍ സുല്ലമി, അല്‍ത്താഫ് സുല്ലമി, അജ്മല്‍ കൂട്ടില്‍ പ്രസംഗിച്ചു.

Back to Top