എം.എസ്.എം ക്യാമ്പസ് ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് മിസ്ബാഹ് ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിച്ച മിസ്ബാഹ് ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെ റാങ്ക് ജേതാവ് ലിയാന പര്‍വീന് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുല്‍ വഹാബ് ഉപഹാരം നല്‍കുന്നു
കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മിസ്ബാഹ് ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റ് ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു. ലിയാന പര്‍വീന്‍ രണ്ടത്താണി, വി പി റജ്‌വ അരീക്കോട് (ഇരുവരും സുല്ലമുസ്സലാം അറബിക്കോളജ് അരീക്കോട്), കെ എം ഹെന്ന (റൗദത്തുല്‍ ഉലൂം അറബിക്കോളജ് ഫറൂഖ്) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പ്രൊഫഷണല്‍, ആര്‍ട്‌സ്, അറബിക് കോളജുകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ആദ്യ റൗണ്ടില്‍ പങ്കെടുത്തത്. സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ പി അബ്ദുല്‍വഹാബ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ അധ്യക്ഷത വഹിച്ചു.
അബ്ദുല്‍കലാം യൂണിവേഴ്‌സിറ്റി, ഹബീബ് നിരോല്‍പാലം, സഹീര്‍ വെട്ടം, നസീഫ് അത്താണിക്കല്‍, റിഹാസ് പുലാമന്തോള്‍, സയ്യിദ് ഉമര്‍ തങ്ങള്‍, നബീല്‍ പാലത്ത്, ജസിന്‍ നജീബ്, റിയാസ് എടത്തനാട്ടുകര, ഷഫീഖ് അസ്ഹരി, നൗഫല്‍ പറവന്നൂര്‍, നുഫൈല്‍ തിരൂരങ്ങാടി പ്രസംഗിച്ചു.
