എം എസ് എം ഇടുക്കി ജില്ല; ഷംനാസ് പ്രസിഡന്റ്, അല്‍സാബിത്ത് സെക്രട്ടറി
തൊടുപുഴ: 2024-26 വര്‍ഷത്തേക്കുള്ള എം എസ് എം ഇടുക്കി ജില്ലാ ഭാരവാഹികളായി മുഹമ്മദ് ഷംനാസ് (പ്രസിഡന്റ്), അല്‍സാബിത്ത് സുബൈര്‍ (സെക്രട്ടറി), അന്‍വാസ് അലി (ട്രഷറര്‍), ഫിറോസ് ബഷീര്‍, ബുഹാരി ഫൈസല്‍, ഇര്‍ഫാന്‍ ഷിബിലി (വൈ.പ്രസി), മുഹമ്മദ് അസ്‌ലം, മിസ്ബാഹ് നൗഷാദ്, സെയ്ത് മുഹമ്മദ് (ജോ.സെക്ര), ബാദുഷ ഫൈസല്‍, സഅദ് കെ സലാം, ഫൈസല്‍ പി ബി, ആസിഫ് മുഹമ്മദ് (സെക്രട്ടറിയേറ്റ് അംഗം) എന്നിവരെ തിരഞ്ഞെടുത്തു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി കെ ബി മുജീബ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, വൈസ് പ്രസിഡന്റ് നദീര്‍ മൊറയൂര്‍, ഡാനിഷ് അരീക്കോട് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.