1 Friday
May 2026
2026 May 1
1447 Dhoul-Qida 14

എം എസ് എം ഇഗ്‌നൈറ്റ് കോഴ്‌സ് കോണ്‍വെക്കേഷന്‍ സംഘടിപ്പിച്ചു

എം എസ് എം സംസ്ഥാന സമിതി പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഇഗ്‌നൈറ്റ് ആദ്യ ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ പ്രോഗ്രാം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: എം എസ് എം സംസ്ഥാന സമിതി പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ ഇഗ്‌നൈറ്റ് ആദ്യ ബാച്ചിന്റെ കോണ്‍വെക്കേഷന്‍ പ്രോഗ്രാം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറില്‍ നടന്നു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി വിതരണം ചെയ്തു. ഡോ. മുഹമ്മദ് ഷാന്‍, ഡോ. അഹമദ് സാബിത്ത് ഓറിയന്റേഷന്‍ ക്ലാസ്സെടുത്തു. സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍, ജന.സെക്രട്ടറി സഹീര്‍ വെട്ടം, നസീഫ് അത്താണിക്കല്‍, അദീബ് പൂനൂര്‍, ലുഖ്മാന്‍ പോത്തുകല്ല് പ്രസംഗിച്ചു.

Back to Top